karam
സാഹിത്യ സമാജം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ തല ക്യാരംസ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച കേരള ചാമ്പ്യൻ അനീഷ് നേതൃത്വം നൽകുന്ന ടീമിന് ജില്ലാ കാരംസ് അസോസിയേഷൻ പ്രസിഡന്റ് അഷ്കർ ട്രോഫി സമ്മാനിക്കുന്നു

തൃക്കടവൂർ: സാഹിത്യ സമാജം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ തല കാരംസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു.
രണ്ടു ദിവസമായി നടന്ന മത്സരം അഞ്ചാലുംമുട് സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് കെ. രവീന്ദ്രൻ നായടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി
ബി. അനിൽകുമാർ, സുരാജ്, അനിലാഷ് തുടങ്ങിയവർ സംസാരിച്ചു. വിജയിയായ കേരള ചാമ്പ്യൻ അനീഷ് നേതൃത്വം നൽകുന്ന ടീമിന് ജില്ലാ ക്യാരംസ് അസോസിയേഷൻ പ്രസിഡന്റ് അഷ്കർ ട്രോഫി സമ്മാനിച്ചു.