president
കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ ഹരിത ഓഫീസ് പ്രഖ്യാപനത്തോടനുബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ്‌ എസ്. സുദീപ സാക്ഷ്യപത്രം വിതരണം ചെയ്യുന്നു

ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ ഹരിത ഓഫീസ് പ്രഖ്യാപനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. സുദീപ നിർവഹിച്ചു. ഹരിത ഓഫീസ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ച സ്ഥാപനങ്ങളുടെ സാക്ഷ്യപത്ര വിതരണവും ചടങ്ങിൽ നടന്നു. പാരിപ്പള്ളി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ എസ്. സത്യപാലൻ അദ്ധ്യക്ഷത വഹിച്ചു.

കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പരിധിയിലെ കുടുംബാരോഗ്യ കേന്ദ്രം, സർക്കാർ ഹോമിയോ ഡിസ്പെൻസറി, കല്ലുവാതുക്കൽ കെ.പി.എച്ച്‌.എസ്, കല്ലുവാതുക്കൽ എൽ.പി.എസ്, പാരിപ്പള്ളി പ്രാഥമിക ആരോഗ്യകേന്ദ്രം എന്നീ സ്ഥാപനങ്ങളാണ് പരിശോധനയിൽ എ ഗ്രേഡ് നേടിയത്.