ഓച്ചിറ: ഓച്ചിറ സാമൂഹിക ആരോഗ്യ കേന്ദത്തിൽ ആരംഭിച്ച കൊവിഡ് വാക്സിനേഷൻ സെന്റർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി. ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഡി. സുനിൽകുമാർ വാക്സിനേഷൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഓച്ചിറ സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുരേഷ് താനുവേലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുൽഫിയ ഷെറിൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാകുമാരി, ഓച്ചിറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലത പ്രകാശ്, മെമ്പർമാരായ എ.അജ്മൽ, ഇന്ദുലേഖ രാജീഷ്, ബി.ഡി.ഒ ആർ. അജയകുമാർ, ഹെൽത്ത് സൂപ്പർവൈസർ ഗോപിനാഥ്, പബ്ലിക് ഹെൽത്ത് നഴ്സിംഗ് സൂപ്പർവൈസർ മിനിമോൾ, ഹെൽത്ത് ഇൻസ്പെക്ടർ പി സി മധുകുമാർ തുടങ്ങിയവർ സംസാരിച്ചു.
ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് പ്രതിരോധ കുത്തിവെപ്പ് നടത്തുന്നത്. വാക്സിനേഷൻ നൽകുന്നവരെ 30 മിനിറ്റ് നിരീക്ഷണത്തിന് വിധേയമാക്കും അസ്വസ്ഥതകൾ ഇല്ലെങ്കിൽ അടുത്ത വാക്സിൻ എടുക്കേണ്ട തീയതിയും ആവശ്യമായ ബോധവൽക്കരണവും നൽകും. വാക്സിൻ സുരക്ഷിതവും ഫലപ്രദവും ആണെന്ന് ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. സുനിൽകുമാർ ഡി അറിയിച്ചു .