തൊടിയൂർ: തൊടിയൂർ ഗ്രാമ പഞ്ചായത്തിൽ ലൈഫ് മിഷൻ ഭവന പദ്ധതിയനുസരിച്ച് 2.5 ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും തദ്ദേശ സ്ഥാപനതല ഗുണഭോക്തൃ സംഗമത്തിന്റെയും അദാലത്തിന്റെയും ഉദ്ഘാടനവും തൊടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ നിർവഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേൽ അദ്ധ്യക്ഷത വഹിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സുധീർ കാരിക്കൽ, ടി. രാജീവൻ, സുനിത അശോകൻ, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ശ്രീകല, തൊടിയൂർ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് കെ. വത്സല നന്ദി പറഞ്ഞു.