കൊല്ലം : പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനു മുന്നിൽ വാഹനങ്ങൾ നിറുത്തിയിട്ട് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദിനേശ് ബാബു ഉദ്ഘാടനം ചെയ്തു. അനുദിനം പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുന്നതിലൂടെ കേന്ദ്ര സർക്കാർ ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. അരുൺരാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ, സംസ്ഥാന സെക്രട്ടറിമാരായ വിഷ്ണു സുനിൽ പന്തളം, കുരുവിള ജോസഫ്, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് കൗശിക് എം. ദാസ്, ഷാൻ വടക്കേവിള, ശരത് കടപ്പാക്കട, ആരോമൽ ഷാജഹാൻ, സച്ചിൻ പ്രതാപ്, ഉണ്ണിക്കൃഷ്ണൻ, അർഷാദ് എന്നിവർ സംസാരിച്ചു.