മടത്തറ: ചിതറ പഞ്ചായത്ത് തുമ്പമൺതൊടി മടത്തറ റോഡിൽ കുടിവെള്ള പദ്ധതിയുടെ കുളത്തിന് സമീപം മാലിന്യം തള്ളുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. അറുപതിലധികം കുടുംബങ്ങളുടെ ആശ്രയമായ ഐശ്വര്യ കുടിവെള്ള പദ്ധതിയുടെ കുളത്തിന് സമീപമാണ് മാലിന്യം തള്ളുന്നത്. ജനങ്ങളുടെ പരാതിയെത്തുടർന്ന് ഒരു മാസം മുൻപ് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ മാംസാവശിഷ്ടങ്ങളുൾപ്പടെയുള്ള മാലിന്യം റോഡുവക്കിൽ കുടിവെള്ള കിണറിന് സമീപം ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചിട്ട് തടി തപ്പാൻ നോക്കിയത് വിവാദമായിരുന്നു. പഞ്ചായത്തിന്റെ അനാസ്ഥക്കെതിരെ ആരോഗ്യ മന്ത്രിക്ക് പാരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ജനങ്ങൾ.