ഓച്ചിറ: സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കായംകുളം പുതുപ്പള്ളി പള്ളിയമ്പിൽ പരേതനായ രാഘവന്റെ മകൻ രാഗേഷിന്റെ (50) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഭാര്യാവസതിയായ ചങ്ങൻകുളങ്ങര അശ്വതിയിൽ നടക്കും. ഡിസംമ്പർ 28ന് രാത്രിയിലായിരുന്നു അപകടം. ഭാര്യ: നിഷി. മകൻ: വിശ്വേഷ്. സഞ്ചയനം ഫെബ്രുവരി 4ന് രാവിലെ 8ന്.