ഉദ്ഘാടനം മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു
കൊല്ലം : കോർപ്പറേഷൻ പരിധിയിൽ ലൈഫ് മിഷനിലൂടെ നിർമ്മിച്ച 2775 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു.
അർഹതപ്പെട്ടവർക്ക് വീട് നൽകുകയെന്നതാണ് സർക്കാർ നയമെന്നും പരിമിതികളെ അതിജീവിച്ച് ജനോപകാരപ്രദമായ പദ്ധതികൾ തുടർച്ചയായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടന്ന കോർപ്പറേഷൻതല ഉദ്ഘാടനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ നിർവഹിച്ചു. മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയായി.
ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്. ഗീതാകുമാരി, എസ്. ജയൻ, യു. പവിത്ര, ജി. ഉദയകുമാർ, എ.കെ. സവാദ്, എസ്. സവിതാ ദേവി, കൗൺസിലർമാരായ ജോർജ് ഡി. കാട്ടിൽ, ടി.ജി. ഗിരീഷ്, ലൈഫ് മിഷൻ ജില്ലാ കോ ഒാർഡിനേറ്റർ ശരത് ചന്ദ്രൻ, കോർപ്പറേഷൻ സെക്രട്ടറി കെ. ഹരികുമാർ, അഡിഷണൽ സെക്രട്ടറി എം.എസ്. ശ്രീകാന്ത് തുടങ്ങിയവർ പങ്കെടുത്തു.