പടിഞ്ഞാറേക്കല്ലട : പഞ്ചായത്തിലെ വെള്ളക്കെട്ടായ പാടശേഖരത്തിൽ നടപ്പാക്കുന്ന ഫ്ലോട്ടിംഗ് സോളാർ പദ്ധതിക്കുവേണ്ടി ഉടമകളിൽ നിന്ന് ഏറ്റെടുത്ത ഭൂമിയുടെ കൈവശാവകാശ രേഖകൾ പരിശോധിക്കാൻ കോതപുരം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ ആരംഭിച്ച ക്യാമ്പ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അവസാനിക്കും. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനും വെസ്റ്റ് കല്ലട നോൺ കൺവെൻഷണൽ എനർജി പ്രൊമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ക്യാമ്പിൽ എൻ.എച്ച്.പി.സി സീനിയർ മാനേജർ ഡോ. സി.എസ്. വാൾട്ടർ, ഡെപ്യൂട്ടി കളക്ടർ രാജീവ് (ചീഫ് കോ ഒാർഡിനേറ്റർ, കെ.എസ്.ഇ.ബി), തഹസിൽദാർമാരായ തുളസി കെ. നായർ (കെ.എസ്.ഇ.ബി ലാൻഡ് കോ ഒാർഡിനേറ്റർ, സുഭാഷ് ചന്ദ്രൻ (റിട്ട), ദേവദാസൻ പിള്ള(റിട്ട), ഡെപ്യൂട്ടി തഹസിൽദാർമാരായ സത്യവൃതൻ പിള്ള , ജി. രാജേന്ദ്രൻ, രാധാകൃഷ്ണൻ (കെ.എസ്.ഇ. ബി), ശോഭാംബിക (റിട്ട), ശ്രീകുമാർ സി.കെ.(റിട്ട), കമ്പനി ഡയറക്ടർമാരായ സതീഷ് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.