ശാസ്താംകോട്ട: ചക്കുവള്ളി പ്രവാസി കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ മൂന്നാമത് വാർഷികം സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്തു.കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഭക്ഷ്യധാന്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് (സബ് ഇൻസ്പെക്ടർ ഒഫ് പൊലീസ്,ശൂരനാട്) ഹൈപ്പർമാർക്കറ്റ് പ്രഖ്യാപനം നടത്തി. റാഷിദ് പോരുവഴി അദ്ധ്യക്ഷത വഹിച്ചു, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ലത രവി , പോരുവഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീറ ബിവി, വൈസ് പ്രസിഡന്റ് പോരുവഴി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത ലത്തീഫ്,ശ്രീലത രഘു,ഷീജാ ബീഗം, പ്രവാസി കൂട്ടായ്മയുടെ ഭാരവാഹികളായ മാത്യു പടിപ്പുരയിൽ,അക്കരയിൽ ഷഫീക്ക് ഹാരിസ് പോരുവഴി,സാദിഖ് കണ്മണി,മുഹമ്മദ് റാഫി കുഴിവേലിൽ ,ഷാജി ഷാഫി എന്നിവർ സംസാരിച്ചു. അനസ് ചരുവിളയിൽ സ്വാഗതവുംവഹാബ് വൈശ്യന്റയത്ത് നന്ദിയും പറഞ്ഞു .