navas
കർഷക സമരത്തിന് ഐക്യദാർ ട്യം പ്രഖ്യാപിച്ചു ഐ.എൻ.ടി.യു.സി മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മണ്ഡലം പദയാത്ര

ശാസ്താംകോട്ട: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ.എ.ടി.യു.സി മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റി പദയാത്ര നടത്തി. മണ്ഡലം പ്രസിഡന്റ് തടത്തിൽ സലിം പദയാത്രയ്ക്ക് നേതൃത്വം നൽകി. കല്ലുകടവിൽ മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ് പദയാത്ര ഉദ്ഘാടനം ചെയ്തു.ഐ.സി.എസിൽ നടന്ന സമാപന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി വൈ .ഷാജഹാനും ഉദ്ഘാടനം ചെയ്തു. തോമസ് വൈദ്യൻ, സിജുകോശി വൈദ്യൻ,വിദ്യാരംഭം ജയകുമാർ, ലാലിബാബു, ചിറക്കുമേൽ ഷാജി, രാജി രാമചന്ദ്രൻ ,വർഗീസ് തരകൻ, ജി.തങ്കച്ചൻ, ജോസ് മത്തായി, കെ.പി.അൻസർ,രതീശൻ, അനി കുട്ടൻ, ശിവശങ്കരപിള്ള, കെ.അനിൽകുമാർ കൃഷ്ണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.