vijaya

തഴവ: ഭർത്താവുമായി അകന്ന് കഴിയുകയായിരുന്ന യുവതിയെ പ‌്ചായത്ത് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാവുമ്പ വടക്ക് മുരളി ഭവനിൽ മുരളീധരൻ പിള്ളയുടെയും സുശീലഅമ്മയുടെയും മകൾ വിജയലക്ഷ്മിയാണ് (33) മരിച്ചത്. കഴിഞ്ഞ ദിവസം വെളുപ്പിന് പാവുമ്പ ചിറയ്ക്കൽ ക്ഷേത്രത്തിൽ പോയ ഇവർ തിരികെ വാരാതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ക്ഷേത്രത്തിന് വടക്കുള്ള പഞ്ചായത്ത് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ്: പ്രസാദ്. മക്കൾ: ദേവക്, ദീപിക. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മൃതദേഹം മാവേലിക്കരയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.