കരുനാഗപ്പള്ളി നഗര സൗന്ദര്യവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം പൂച്ചെടികൾ നട്ടുകൊണ്ട് ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു
കരുനാഗപ്പള്ളി : നഗര സൗന്ദര്യവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കരുനാഗപ്പള്ളി നഗരസഭയിൽ തുടക്കമായി. പുള്ളിമാൻ ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങ് പൂച്ചെടികൾ നട്ടുകൊണ്ട് ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ സുനിമോൾ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഡോ. പി. മീന, എൽ. ശ്രീലത, ഇന്ദുലേഖ, പടിപ്പുര അബ്ദുൽ ലത്തീഫ്, നഗരസഭാ സെക്രട്ടറി എ. ഫൈസൽ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. ദേശീയ പാതയോരത്ത് പുള്ളിമാൻ ജംഗ്ഷൻ, പളളിമുക്ക്, ഹൈസ്കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ പൂച്ചെടികൾ നട്ടുപിടിപ്പിച്ചത്. ഒന്നാംഘട്ടത്തിൽ ലാലാജി ജംഗ്ഷൻ മുതൽ വടക്കോട്ട് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം വരെ ചെടികൾ നട്ടു വളർത്തിയിരുന്നു.