jayalal
ചിറക്കര ഗ്രാമ പഞ്ചായത്തിലെ ഹരിത ഓഫീസുകളുടെ പ്രഖ്യാപനം ജി.എസ്. ജയലാൽ എം.എൽ.എ പഞ്ചായത്ത് പ്രസിഡന്റ് സി. സുശീലാദേവിക്ക് ഫലകം കൈമാറി നിർവഹിക്കുന്നു

ചാത്തന്നൂർ:ചിറക്കര ഗ്രാമ പഞ്ചായത്തിലെ ഹരിത ഓഫീസ് പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് സി. സുശീലാദേവിക്ക് ഫലകം നൽകി ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. വിദഗ്ദ്ധസമിതി നടത്തിയ പരിശോധനയിൽ ഹരിതചട്ടം പാലിക്കുന്നതിന്റെയും മറ്റ് നിലവാര സൂചികകളുടെയും അടിസ്ഥാനത്തിൽ പഞ്ചായത്തിലെ ആറ് ഘടകസ്ഥാപനങ്ങൾ ഹരിത ഓഫീസായി പ്രഖ്യാപിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ദേവദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ മിനിമോൾ ജോഷ്, സുദർശനൻപിള്ള. സുബി പരമേശ്വരൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സുചിത്ര, വിനിതാ ദിപു, ജയകുമാർ, ടി.ആർ. സജില, രജനീഷ്, സുരേന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി എം. സുരേഷ്ബാബു, അസി. സെക്രട്ടറി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.