h
ബേബി ജോൺ അനുസ്മരണ സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്‌ഘാടനം ചെയ്യുന്നു. മുൻമന്ത്രി ഷിബു ബേബി ജോൺ, അഡ്വ. പി. ജർമിയാസ്, ഉല്ലാസ് കോവൂർ തുടങ്ങിയവർ സമീപം

ബേബിജോൺ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

കൊല്ലം: കേ​ര​ള രാ​ഷ്ട്രീ​യ​ത്തിൽ പ്ര​തി​സ​ന്ധികളുണ്ടാ​യ​പ്പോ​ഴെ​ല്ലാം അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ത​ന്ത്ര​പ​ര​മാ​യ സ​മീ​പ​നം സ്വീ​ക​രി​ച്ച നേതാവായിരുന്നു ബേബിജോണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ബേബിജോൺ അനുസ്മരണ ദിനത്തിൽ നീണ്ടകരയിലെ ബേബിജോൺ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുകയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവായിരുന്നെന്നു ബേബിജോണെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. എ.എം. സാലി അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. മുൻമന്ത്രി ഷിബു ബേബിജോൺ, അഡ്വ. പി. ജെർമിയാസ്, കോലത്ത് വേണുഗോപാൽ, അഡ്വ. ജസ്റ്റിൻ ജോൺ, ബാബു ദിവാകരൻ, സൂരജ് രവി, അഡ്വ. ഇ. യൂസഫ് കുഞ്ഞ്, നെയ്ത്തിൽ വിൻസെന്റ്, സക്കീർ ഹുസൈൻ, എസ്. ലാലു, ഉല്ലാസ് കോവൂർ, ശ്രീധരൻപിള്ള, ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസീധരൻ പിള്ള, എസ്. ശോഭ, ഓമനക്കുട്ടൻ, അഡ്വ. വിഷ്ണു മോഹൻ, അഡ്വ. കാട്ടൂർ കൃഷ്ണകുമാർ, പൊന്മന നിഷാന്ത്, ശിവൻകുട്ടി, താജ് പോരൂക്കര, ഡി. സുനിൽകുമാർ, രാജ്‌മോഹൻ, നന്ദകുമാർ, ജാക്‌സൺ നീണ്ടകര, അനിൽകുമാർ, ഉണ്ണിക്കൃഷ്ണപിള്ള, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അഗ്‌നസ്, ജോളി പീറ്റർ, ഹെലൻ രാജൻ എന്നിവർ പങ്കെടുത്തു.