പരവൂർ: പൂതക്കുളം ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതി വഴി നിർമ്മിച്ച വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും ഗുണഭോക്‌തൃ സംഗമവും പഞ്ചായത്ത് പ്രസിഡന്റ് എസ്. അമ്മിണിഅമ്മ ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം 123 ഭവനങ്ങളാണ് പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയായത്. ഗുണഭോക്തൃ സംഗമത്തോട് അനുബന്ധിച്ച് കളക്ടറുടെ അദാലത്തിൽ സമർപ്പിക്കുന്നതിനുള്ള ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ അപേക്ഷകളും സ്വീകരിച്ചു.
പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് വി.ജി. ജയ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീജ സന്തോഷ്, പഞ്ചായത്ത് അംഗങ്ങളായ മനീഷ്, പ്രകാശ്, രമ്യ, പ്രസന്നകുമാരി, മഞ്ജുഷ, രാഖി, അൻസാരി, ഷാജികുമാർ, സീന, വി.ഇ.ഒമാരായ വിനോദ്, മഞ്ജുഷ തുടങ്ങിയവർ സംസാരിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെർപേഴ്സൺ ലൈലാ ജോയി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി വി.ജി. ഷീജ നന്ദിയും പറഞ്ഞു.