photo
പൊലീസ് പെൺഷണേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച അനുമോദന യോഗം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: പൊലീസിൽ നിന്ന് വിരമിച്ച് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരൻപിള്ള, ക്ലാപ്പന പഞ്ചായത്ത് മെമ്പർ എസ്.കെ. നകുലൻ എന്നിവരെ കേരള സ്റ്റേറ്റ് പൊലീസ് പെൻഷണേഴ്സ് വെൽഫയർ അസോസിയേഷൻ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി അനുമോദിച്ചു. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ച കരുനാഗപ്പള്ളി സർക്കിൾ ഇൻസ്‌പെക്ടർ എസ്. മഞ്ജുലാലിനെ ചടങ്ങിൽ ആദരിച്ചു. കരുനാഗപ്പള്ളി വൈ.എം.സി.എ ഹാളിൽ സംഘടിപ്പിച്ച സമ്മേളനം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. എ.സി.പി ഗോപകുമാർ, റിട്ട. എസ്.പി ഗോപാലകൃഷ്ണപിള്ള, താലൂക്ക് പ്രസിഡന്റ് ഹബീബുള്ള, സെക്രട്ടറി രവി, കെ. മോഹനൻ, ജില്ലാ സെക്രട്ടറി ജലാലുദ്ദീൻകുഞ്ഞ് എന്നിവർ സംസാരിച്ചു.