award
ഹരിത മിഷൻ അവാർഡ് വാർഡ് മെമ്പർ ജ്യോതി ദാസ് ഉഗ്രംകുന്ന് ഗവ.എൽ.പി.സ്കൂൾ പ്രഥമാധ്യാപികക്ക് കൈമാറുന്നു.

ഓയൂർ: വെളിനല്ലൂർ പഞ്ചായത്ത് ഉഗ്രംകുന്ന് ഗവ.എൽ.പി.സ്കൂളിന് ഹരിത മിഷൻ അവാർഡ് ലഭിച്ചു. പഞ്ചായത്തിലെ മാലിന്യ മുക്ത സ്ഥാപനം എന്ന നിലയിലാണ് അവാർഡ് ലഭിച്ചത് . സ്കൂളിൽ നടന്ന യോഗം വാർഡ് മെമ്പർ ജ്യോതി ദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ എസ്.എസ്.ശരത് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പ്രഥമാദ്ധ്യാപിക ആനിയമ്മ മാത്യുവിന് അവാർഡ് കൈമാറി. അദ്ധ്യാപകരായ ആതിര, സാജു ന്നീസ, സാജു എന്നവർ പങ്കെടുത്തു.