kpoa
കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരളാ പൊലീസ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സമാഹരിച്ച കുടുംബ സഹായനിധി മേയർ പ്രസന്ന ഏണസ്റ്റ് ഇമ്മാനുവൽ പീറ്ററിന്റെ കുടുംബാംഗങ്ങൾക്ക് കൈമാറുന്നു. സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ, ഡെപ്യൂട്ടി കമാൻഡന്റ് കെ. സുരേഷ് തുടങ്ങിയവർ സമീപം

കൊല്ലം: സർവീസിലിരിക്കെ നിര്യാതനായ സഹപ്രവർത്തകന്റെ കുടുംബത്തെ സഹായിക്കാൻ കൊവിഡ് കാലത്തും കുടുംബ സഹായനിധി സമാഹരിച്ച് കൈമാറിയ കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരളാ പൊലീസ് അസോസിയേഷൻ എന്നിവയുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. കൊല്ലം എ.ആർ ക്യാമ്പിൽ ജോലിനോക്കിയിരുന്ന എ.എസ്.ഐ ഇമ്മാനുവൽ പീറ്റർ കുടുംബ സഹായനിധി കൈമാറുകയായിരുന്നു മേയർ.

എ.ആർ ക്യാമ്പിൽ നടന്ന ചടങ്ങിൽ കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി കമാൻ‌ഡന്റ് കെ. സുരേഷ്, കൊല്ലം എ.സി.പി എ. പതീപ് കുമാർ, കെ.പി.എ സംസ്ഥാന ജോ. സെക്രട്ടറി എസ്.ആർ. ഷിനോദാസ്, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി എം.സി. പ്രശാന്തൻ, കെ.പി.എ റൂറൽ ജില്ലാ സെക്രട്ടറി എസ്. ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.

കെ.പി.എ ജില്ലാ സെക്രട്ടറി ജിജു സി. നായർ സ്വാഗതവും കെ.പി.ഒ.എ ജില്ലാ ജോ. സെക്രട്ടറി കെ. ഉദയൻ നന്ദിയും പറഞ്ഞു. പൊലീസ് സംഘടനാ ഭാരവാഹികളായ എസ്. ഷഹീർ, മുഹമ്മദ് ഖാൻ, സുരേഷ് കുമാർ, എസ്.ആർ. രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.