കൊല്ലം: കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരായി രാജ്യത്തുടനീളം കർഷകർ നടത്തുന്ന സമരത്തിന് മുന്നിൽ മോദി സർക്കാരിന് മുട്ടുമടക്കേണ്ടി വരുമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ പറഞ്ഞു. എൽ.ഡി.എഫ് ജനപ്രതിനിധികൾക്ക് എ.ഐ.വൈ.എഫ് ശക്തികുളങ്ങര സൗത്ത് കന്നിമേൽ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ.ഐ.വൈ.എഫ് മേഖലാ പ്രസിഡന്റ് എ.ചന്ദ്രബോസ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജഗത് ജീവൻ ലാലി, അഡ്വ. വിനീത വിൻസന്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, അജ്മീൻ.എം കരുവ, പ്രകാശ് പുള്ളിയിൽ, അനിൽ യുവസാഗര, എസ്. ജയൻ, എ. അശ്വതി, എസ്. ഷെഹീന, എ. നൗഷാദ്, രാജു നീലകണ്ഠൻ, ബി. മോഹൻദാസ്, സേതുലക്ഷ്മി, എ. ബൈജു, അനീഷ് നാഥ്, ജി. ഗോകുൽനാഥ് എന്നിവർ സംസാരിച്ചു.