photo
കോട്ടാത്തല- പള്ളിയ്ക്കൽ റോഡിലെ തറമേൽ ക്ഷേത്ര വഞ്ചിയ്ക്ക് സമീപത്തെ അപകടക്കെണി

പുത്തൂർ : കോട്ടാത്തല - പള്ളിയ്ക്കൽ റോഡിൽ അപകടക്കെണി. രാത്രി യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവ്. കോട്ടാത്തല തറമേൽ ക്ഷേത്രവഞ്ചിയുടെ സമീപത്തായുള്ള കലുങ്കിനോട് ചേർന്നാണ് അപകടക്കെണി. കലുങ്കിനോട് ചേർന്ന മണ്ണ് ഇളകിമാറി വലിയ കുഴിയായി മാറിയിരിക്കയാണ്. ടാറിംഗിന്റെ ഭാഗവും അടർന്ന് മാറി. അപകട സൂചകങ്ങൾ ഒന്നുമില്ലാത്തതിനാൽ പരിചിതരല്ലാത്ത യാത്രക്കാർ അപകടത്തിൽപ്പെടുമെന്നുറപ്പാണ്. വലിയ ദുരന്തങ്ങൾ ഇതുവരെ ഉണ്ടാകാഞ്ഞത് ഭാഗ്യമെന്നാണ് നാട്ടുകാർ പറയുന്നത്. വലിയ കുഴിയാണ് രൂപപ്പെട്ടിട്ടുള്ളത്. മണ്ണ് ഇളകിപ്പോയത് കലുങ്കിന്റെ നിലനിൽപ്പിനും ദോഷമാണ്. ഇനി മഴപെയ്താൽ കൂടുതൽ ഭാഗത്തെ മണ്ണൊലിച്ചുപോകും. റോഡ് മുറിയുമെന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. എപ്പോഴും വാഹനങ്ങൾ കടന്നുപോകുന്ന റോ‌ഡിൽ ഇത്രയും അപകടക്കെണിയായ കുഴികളുണ്ടായിട്ടും പഞ്ചായത്ത് അധികൃതർപോലും ശ്രദ്ധിക്കുന്നില്ല. മൈലം ഗ്രാമപഞ്ചായത്തിലാണ് റോഡുള്ളത്.