yuvamorcha
യുവമോർച്ച കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച സമരം

കൊല്ലം: 'ജോലി തരൂ, നീതി തരൂ' എന്ന മുദ്രാവാക്യം ഉയർത്തി യുവമോർച്ച കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിന് മുന്നിൽ സൂചനാ സമരം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം നിഖിൽ തൃക്കരുവ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിനോയി മാത്യൂസ്, സെക്രട്ടറി അനന്ദു, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സൂരജ് കണ്ടച്ചിറ, കൃഷ്ണകാന്ത്, വിഷ്ണു, മഹേഷ് എന്നിവർ സംസാരിച്ചു.