കരുനാഗപ്പള്ളി: കേരളകൗമുദി കരുനാഗപ്പള്ളി ലേഖകൻ ആർ. രവിയുടെ മാതാവും അയണിവേലിക്കുളങ്ങര തെക്ക് പുത്തൻപുരയിൽ പരേതനായ രാഘവന്റെ ഭാര്യയുമായ എൻ. സരസ്വതി (83) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ. മറ്റുമക്കൾ: ആർ. രഘുനാഥൻ (ഗൾഫ്), മഞ്ജു (ഗോവ). മരുമക്കൾ: ഹേമചന്ദ്രൻ, സീന (ജൂനിയർ സൂപ്രണ്ട്, മുൻസിഫ് കോടതി, കരുനാഗപ്പള്ളി), സൈന (ഫാർമസിസ്റ്റ്, പാറാമ്പുഴ പി.എച്ച് സെന്റർ, കോട്ടയം).