പ്ലാസ്റ്റിക് വല ആമാശയത്തിൽ കുടുങ്ങിയ നിലയിൽ കൊല്ലം തങ്കശ്ശേരി പുലിമുട്ടിൽ അടിഞ്ഞ ഡോൾഫിൻ രണ്ട് മണിക്കൂറിനുള്ളിൽ ചത്തു. പുലിമുട്ടിന് സമീപം ശരീരത്തിൽ വല കുരുങ്ങിയ നിലയിൽ കണ്ട ഡോൾഫിനെ മത്സ്യത്തൊഴിലാളികൾ ഉൾക്കടലിലേക്ക് ഒഴുക്കിവിടാൻ ശ്രമിച്ചെങ്കിലും മിനിട്ടുകൾക്കകം മടങ്ങിയെത്തിയിരുന്നു. ഡോ.സിബി .വി.ജിയുടെ നേതൃത്വത്തിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ ഡോൾഫിന്റെ ആമാശയത്തിൽ നിന്നും പ്ലാസ്റ്റിക് വല കണ്ടെടുത്തു.വീഡിയോ: ശ്രീധർലാൽ.എം.എസ്