car
പൂയപ്പള്ളി പൊലീസ് സ്റ്റേഷന് സമീപം നിയന്ത്രണം വിട്ട് തോട്ടിൽ മറിഞ്ഞ കാർ

ഓയൂർ:പൂയപ്പള്ളി പൊലീസ് സ്റ്റേഷന് സമീപം നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു. യാത്രികർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെട്ടിക്കവല കൃഷ്ണവിലാസത്തിൽ മനോജ് (45), സഹോദരി മരുതമൺപള്ളി, കാറ്റാടി നന്ദനത്തിൽ മനീഷ (28), ഇവരുടെ ഭർത്തൃമാതാവ് രമണി അമ്മ (65), ചെറുമക്കളായ മാളവിക (9) ,വൈഗ (9) സഞ്ജയ് (7) എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്.പരിക്കേറ്റവർ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടം. വെട്ടിക്കവലയിലുള്ള ബന്ധുവിന്റെ വീടിന്റെ പാല് കാച്ച് ചടങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ പൊലീസ് സ്റ്റേഷന് സമീപം വച്ച് നിയന്ത്രണം വിട്ട കാർ ഇടുങ്ങിയ തോട്ടിലേക്ക് മറിയുകയായിരുന്നു. പൂയപ്പള്ളി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ‌