sree
ശ്രീനാരായണ ഗുരുദേവ സാംസ്കാരിക സമുച്ചയത്തിന്റെ രൂപരേഖ

 ഒന്നാംഘട്ടം ഫെബ്രുവരി പകുതിയോടെ പൂർത്തിയാകും

കൊല്ലം: ആശ്രാമത്ത് നിർമ്മാണം പുരോഗമിക്കുന്ന ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിന്റെ ഒന്നാംഘട്ടം ഫെബ്രുവരി പകുതിയോടെ പൂർത്തിയാകും. പ്രവേശനകവാടം ഉൾപ്പെടുന്ന രണ്ടുനില കെട്ടിടവും സ്മാരകഹാളും ഉൾപ്പെടുന്നതാണ് ഒന്നാംഘട്ടം.

മുഴുവൻ തുകയും അനുവദിച്ചിരിക്കുന്നതിനാൽ മറ്റുള്ള ഭാഗങ്ങളിലെ പില്ലറുകൾ പൂർത്തിയാക്കുകയും തുടർപ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പ്രവേശന കവാടത്തിന്റെ ഭാഗമായുള്ള കെട്ടിടത്തിന്റെ ഒന്നാംനിലയുടെ മേൽക്കൂര, തറ, ഭിത്തികൾ എന്നിവയുടെ നിർമ്മാണം പൂർത്തീകരിച്ചു. രണ്ടാം നിലയുടെ മേൽക്കൂര, കോൺക്രീറ്റ്, ഭിത്തികൾ എന്നിവയുടെ നിർമ്മാണം നടന്നുവരുന്നു.

2016 -17 ലെ ബഡ്ജറ്റിലാണ് സാംസ്കാരിക സമുച്ചയത്തിന് ഫണ്ട് അനുവദിച്ചത്. 2018 ഏപ്രിലിൽ ആശ്രാമം ഗസ്റ്റ് ഹൗസിന് സമീപം സർക്കാർ പുറമ്പോക്ക് റവന്യൂ വകുപ്പ് ഏറ്റെടുത്ത് സാംസ്കാരിക വകുപ്പിന് കൈമാറി. മുംബയ് ആസ്ഥാനമായ റേ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമ്മാണ കരാറെടുത്തത്. 2019 ഫെബ്രുവരി 20 നാണ് നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത്.

 കിഫ്ബിയിൽ അനുവദിച്ചത്: 50 കോടി

 കരാറെടുത്തത്: 45.099 കോടിക്ക്

 നിർ​മ്മാ​ണം: 3.82 ഏ​ക്കർ സ്ഥലത്ത്

 ആകെ വി​സ്​തീർ​ണം: 91,000 ച​തു​ര​ശ്ര അ​ടി



 കെട്ടിടത്തിലെ സൗ​ക​ര്യ​ങ്ങൾ

 സ്​മാ​ര​ക ഹാൾ  ലൈ​ബ്ര​റി  നിർ​വ​ഹ​ണ ഹാൾ  ക​ര​കൗ​ശ​ല മ്യൂ​സി​യം

കോൺ​ഫ​റൻ​സ് ഹാൾ  പ്ര​ദർ​ശ​ന ഹാൾ  ആർ​ട്ട് ഗാ​ല​റി  നാ​ട​ക പ​രി​ശീ​ല​ന ക​ള​രി 

ബ്‌​ളാ​ക്ക് ബോ​ക്‌​സ് തീ​യേ​റ്റർ  ഓ​ഡി​റ്റോ​റി​യം  എ.വി തീ​യേറ്റർ  സെ​മി​നാർ ഹാൾ  റി​ഹേ​ഴ്‌​സൽ ഹാൾ  900 പേർ​ക്ക് ഇ​രി​ക്കാ​വു​ന്ന ഓ​പ്പൺ എ​യർ ഓ​ഡി​റ്റോ​റി​യം