പരവൂർ: മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് കോൺഗ്രസ് പരവൂർ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെടുങ്ങോലം ജംഗ്ഷനിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം പരവൂർ സജീബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ഉണ്ണിത്താൻ, നഗരസഭാ കൗൺസിലർ രഞ്ജിത്ത് പരവൂർ, ആന്റണി, സജി തട്ടത്തുവിള, ബാലാജി, മുജീബ്, രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.