പു​ന​ലൂ​ർ​:​ ​ഗ​വ.​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളി​ലെ​ ​സൂ​പ്പ​ർ​ ​സീ​നി​യ​ർ​ ​എ​സ്.​പി.​കേഡറ്റുമാർക്കു​ള്ള​ ​പ്ര​മോ​ഷ​ൻ​ ​ടെ​സ്റ്റ് ​ന​ട​ന്നു.​ ​എ​ട്ടാം​ ​ക്ലാ​സി​ൽ​ ​കേ​ഡ​റ്റുമാ​രാ​യ​ശേ​ഷം​ ​മൂ​ന്ന് ​വ​ർ​ഷം​ ​പി​ന്നി​ട്ട​ 22​പെ​ൺ​കു​ട്ടി​ക​ളു​ടെ​യും​ 22​ ​ആ​ൺ​കു​ട്ടി​ക​ളു​ടെ​യും​ ​കാ​യി​ക​ ​ടെ​സ്റ്റാ​ണ് ​ഇ​ന്ന​ലെ​ ​കൂ​ൾ​ ​ഗ്രൗ​ണ്ടി​ൽ​ ​ന​ട​ന്ന​ത്.​പ​ത്താം​ ​ക്ലാ​സ് ​പ​രീ​ക്ഷ​ക്ക് ​ത​യ്യാ​റാ​കു​ന്ന​ ​ഇ​വ​ർ​ക്ക് ​ഗ്രേ​സ് ​മാ​ർ​ക്ക് ​അ​ട​ക്ക​മു​ള്ള​വ​ ​ല​ഭ്യ​മാ​ക്കാ​നാ​ണ് ​പ്ര​മോ​ഷ​ൻ​ ​ടെ​സ്റ്റ് ​സം​ഘ​ടി​പ്പി​ച്ച​ത്.​നൂ​റ് ​ചോ​ദ്യ​ങ്ങ​ൾ​ ​അ​ട​ങ്ങി​യ​ ​എ​ഴു​ത്ത് ​പ​രീ​ക്ഷ​ക്ക് ​പു​റ​മേ​ ​കേ​ഡ​റ്റുമാ​രു​ടെ​ ​കാ​യി​ക​ ​ക്ഷ​മ​ത​ ​പ​രി​ശോ​ധി​ച്ച് ​പ്ര​ത്യേ​ക​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും​ ​വി​ത​ര​ണം​ ​ചെ​യ്യും.​എ​ഴു​ത്ത് ​പ​രീ​ക്ഷ​യി​ലും​ ​കാ​യി​ക​ ​പ​രി​ശോ​ധ​ന​യി​ലും​ ​നേ​ടി​യ​ ​മാ​ർ​ക്കു​ക​ൾ​ ​അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​കും​ ​ഗ്രേ​ഡ് ​നി​ർ​ണ​യി​ക്കു​ക.​ഇ​തി​ന് ​മു​ന്നോ​ടി​യാ​യാ​ണ് ​ഇ​ന്ന​ലെ​ ​പു​ന​ലൂ​ർ​ ​സി.​ഐ.​ബി​നു​ ​വ​ർ​ഗീ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കേ​ഡ​റ്റുമാ​രു​ടെ​ ​കാ​യി​ക​ ​ക്ഷ​മ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.​സ്കൂ​ളി​ലെ​ ​എ​സ്.​പി.​സി​ ​ചു​മ​ത​ല​യു​ള്ള​ ​അ​ദ്ധ്യാ​പ​ക​രാ​യ​ ​അ​നി​ൽ​കു​മാ​ർ,​ ​അ​ഡീ​ഷ​ണ​ൽ​ ​ക​മ്മ്യൂ​ണി​റ്റി​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​ ​എ​സ്.​സ​ന്ധ്യ,​ ​സ്കൂ​ൾ​ ​പ്ര​ഥ​മാ​ദ്ധ്യാ​പ​ക​ൻ​ ​ശ​ശി​ധ​ര​ൻ​ ​പി​ള്ള,​ ​എ.​എ​സ്.​ഐ.​അ​മീ​ർ,​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫി​സ​ർ​ ​അ​ഭി​ലാ​ഷ്,​ ​സ​ര​സ്വ​തി​ ​തു​ട​ങ്ങി​യ​വ​ർ​ ​ടെ​സ്റ്റി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി.