nisha

കൊല്ലം: 2020ലെ മികച്ച കൃതിക്കുള്ള തോപ്പിൽ രവി സാഹിത്യപുരസ്‌കാരം നിഷ അനിൽ കുമാറിന്റെ 'അവധൂതൻമാരുടെ അടയാളങ്ങൾ' എന്ന നോവലിന് ലഭിച്ചു. സിമോൺ ഡി ബുവേയുടെയും പോൾ സാർത്രെയുടെയും വൈചിത്യമാർന്ന പ്രണയത്തെ അടിസ്ഥാനപ്പെടുത്തി രചിച്ച കൃതിയാണിത്. വി.ജെ. ജെയിംസ്, ബി. മുരളി, മുഞ്ഞിനാട് പത്മകുമാർ എന്നിവരായിരുന്നു വിധികർത്താക്കൾ.
10,000 രൂപയും ശില്പവും പ്രശംസാപത്രവുമടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി 8ന് ഡോ. ജോർജ് ഓണക്കൂർ സമ്മാനിക്കുമെന്ന് തോപ്പിൽരവി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എസ്. സുധീശൻ അറിയിച്ചു. അഡ്വ. എ. ഷാനവാസ്ഖാൻ അദ്ധ്യക്ഷനാകുന്ന ചടങ്ങ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.