ശാസ്താംകോട്ട: കോൺഗ്രസ് മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്‌മൃതിയാത്ര നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിദ്യാരംഭം ജയകുമാർ നേതൃത്വം നൽകി. സ്മൃതി യാത്രയുടെ സമാപന സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ, ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് ബി. സേതുലക്ഷ്മി, ലാലി ബാബു, ചിറക്കുമേൽ ഷാജി, വേങ്ങ വഹാബ്, കെ.പി. അൻസർ, വിജയധരൻ, ജോസ് മത്തായി, നാദിർഷ കാരൂർ കടവ്, മുളവൂർ സതീശ്, മനാഫ് മൈനാഗപ്പള്ളി, സുരീന്ദ്രൻ, കെ. അനിൽകുമാർ, അബ്ബാസ്, ബഷീർ, കൊയ്‌വേലി മുരളി തുടങ്ങിയവർ സംസാരിച്ചു.