photo
അഞ്ചൽ- ആയൂർ റോഡിൽ പനച്ചവിള ജംഗ്ഷന് സമീപം റോഡ് വക്കിലെ അപകടഭീഷണി ഉയർത്തുന്ന മരം

അ‌ഞ്ചൽ:റോഡ് വക്കിലെ മരം അപകടഭീഷണിയാകുന്നു. അഞ്ചൽ- ആയൂർ റോഡിൽ പനച്ചവിള ജംഗ്ഷന് സമീപം റോഡ് വക്കിലുള്ള മരമാണ് ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾക്കും ആളുകൾക്കും ഭീഷണിയാകുന്നത്. അടിഭാഗം ദ്രവിച്ചുപോയ ഈ വൻമരം ഏത് സമയവും റോഡിലേക്ക് വീഴുന്ന സ്ഥിതിയിലാണ്. സദാ ആളുകളും വാഹനങ്ങളും സഞ്ചരിക്കുന്ന ഈ റോഡിൽ മരം പിഴുതുവീണാൽ വൻ അപകടത്തിനാണ് സാദ്ധ്യതയുള്ളത്. മരം മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിനും ഫോറസ്റ്റ് അധികൃതർക്കും പലതവണ നിവേദനങ്ങൾ നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.