കൊല്ലം: 2020 ലെ ഏറ്റവും മികച്ച സ്കൂൾ പ്രഥമാദ്ധ്യാപികയ്ക്കുള്ള അതൽ ബിഹാരി പീസ് ഫൗണ്ടേഷന്റെ ദേശീയ അവാർഡ് നേടിയ അഞ്ചാലുംമൂട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രഥമാദ്ധ്യാപിക സി.ശോഭനാ ദേവി മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. കുണ്ടറ മുളവന ആവണിയിൽ പരേതനായ റിട്ട. കെ.എസ്.എഫ്.ഇ മാനേജർ ടി.രാജേന്ദ്രന്റെ ഭാര്യയും കി.കല്ലട തൈക്കണ്ടത്തിൽ പരേതനായ എം.വി. വിദ്യാധരന്റെ മകളുമാണ്. തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിലാണ് അവാർഡ് ഏറ്റുവാങ്ങിയത്.