m-k-nair-71

കൊ​ല്ലം: ഉ​ളി​യ​ക്കോ​വിൽ മൈ​ത്രി ന​ഗർ​-66 ശാ​ന്ത​വി​ലാ​സ​ത്തിൽ പ​രേ​ത​നാ​യ കെ.പി. കു​ട്ടൻ​പി​ള്ള​യു​ടെ മ​കനും പ്രൊഫഷണൽ നാടക നടനുമായ എം.കെ. നാ​യർ (71, കെ. മ​ണി​ക​ണ്ഠൻ നാ​യർ) നി​ര്യാ​ത​നാ​യി. സി.പി.ഐ മുൻ ടൗൺ നോർ​ത്ത് ലോ​ക്കൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ച​ങ്ങ​നാ​ശേ​രി ത​രം​ഗം, കൊ​ല്ലം ഐ​ശ്വ​ര്യ, കൊ​ല്ലം അ​ന​ശ്വ​ര, കൊ​ച്ചിൻ ദൃ​ശ്യ​ക​ലാ​ഞ്​ജ​ലി, കൊ​ല്ലം അ​സീ​സി, കൊ​ല്ലം ദൃ​ശ്യ​ക​ല എ​ന്നീ നാ​ട​ക സ​മി​തികളിലെ ന​ട​നാ​യി​രു​ന്നു. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 10ന് പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ. ഭാ​ര്യ: പ​രേ​ത​യാ​യ ല​ക്ഷ്​മി​അ​മ്മ. മ​കൻ: എം. ഹ​രി (മാ​ലി). മ​രു​മ​കൾ: ദി​വ്യ (ജെ.എ​ച്ച്.ഐ, കൊ​ല്ലം കോർ​പ്പ​റേ​ഷൻ).