കൊല്ലം: ഉളിയക്കോവിൽ മൈത്രി നഗർ-66 ശാന്തവിലാസത്തിൽ പരേതനായ കെ.പി. കുട്ടൻപിള്ളയുടെ മകനും പ്രൊഫഷണൽ നാടക നടനുമായ എം.കെ. നായർ (71, കെ. മണികണ്ഠൻ നായർ) നിര്യാതനായി. സി.പി.ഐ മുൻ ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. ചങ്ങനാശേരി തരംഗം, കൊല്ലം ഐശ്വര്യ, കൊല്ലം അനശ്വര, കൊച്ചിൻ ദൃശ്യകലാഞ്ജലി, കൊല്ലം അസീസി, കൊല്ലം ദൃശ്യകല എന്നീ നാടക സമിതികളിലെ നടനായിരുന്നു. സംസ്കാരം നാളെ രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ ലക്ഷ്മിഅമ്മ. മകൻ: എം. ഹരി (മാലി). മരുമകൾ: ദിവ്യ (ജെ.എച്ച്.ഐ, കൊല്ലം കോർപ്പറേഷൻ).