കൊല്ലം: മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ ഗാന്ധിസൂക്തങ്ങൾ ഉരുവിട്ടുകൊണ്ട് പദയാത്രയിൽ പങ്കാളികളായി.
വടക്കേവിള മണ്ഡലം കമ്മിറ്റി
വടക്കേവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിച്ചു. മാടൻനടയിൽ നിന്ന് ആരംഭിച്ച സ്മൃതി യാത്ര ജാഥാ ക്യാപ്ടൻ ശിവരാജൻ വടക്കേവിളയ്ക്ക് പതാക കൈമാറി ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആർ. രാജ്‌മോഹൻ, മംഗലത്ത് രാഘവൻ നായർ, അൻവറുദ്ദീൻ ചാണിക്കൽ, സുരേഷ് പട്ടത്താനം, എം. സുജയ്, കൗൺസിലർ ശ്രീദേവിഅമ്മ, സാദത്ത് ഹബീബ്, പി.വി. അശോക് കുമാർ, വിജയചന്ദ്രൻ, പ്രസാദ്, കടകംപള്ളി മനോജ്, ഷിഹാബുദ്ദീൻ, അബ്ദുൾ ജലീൽ, അഫ്‌സൽ തമ്പോര്, അഡ്വ. നിഹാസ്, മണികണ്ഠൻ, സിദ്ധാർത്ഥൻ തുടങ്ങിയവർ പങ്കെടുത്തു.
കോൺഗ്രസ് വടക്കേവിള, മണക്കാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി സ്മൃതി യാത്രകളുടെ സമാപന സമ്മേളനം അയത്തിൽ ജംഗ്ഷനിൽ മുൻ എം.എൽ.എ ഡോ. ജി. പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്തു. ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. ഡി. സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ്, പാലത്തറ രാജീവ്, പട്ടത്താനം സുരേഷ്, അൻവറുദ്ദീൻ, മംഗലത്ത് രാഘവൻ നായർ, ഷാ സലിം, മണികണ്ഠൻ, നഹാസ്, ബിനോയ് ഷാനുർ തുടങ്ങിയവർ സംസാരിച്ചു.
മയ്യനാട് മണ്ഡലം കമ്മിറ്റി
മയ്യനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി സ്മൃതി യാത്ര കെ.പി.സി.സി സെക്രട്ടറി കെ. ബേബിസൺ ഉദ്ഘാടനം ചെയ്തു. ആലുംമൂട്ടിൽ നിന്ന് ആരംഭിച്ച പദയാത്ര മുക്കത്ത് സമാപിച്ചു. സമാപന സമ്മേളനം ഡി.സി.സി അംഗം ഡി.വി. ഷിബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. ലിസ്റ്റൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ഡെൻസിൽ ജോസഫ്, കൊട്ടിയം വിൽസൺ, പഞ്ചായത്തംഗങ്ങളായ മയ്യനാട് സുനിൽ, ലീന ലോറൻസ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റാഫേൽ കുര്യൻ, ശ്രീജ രഞ്ജിത്ത്, കവിരാജൻ, ആതിര രഞ്ജു, സീനത്ത്, സുഭാഷ്, ഷമീർ വലിയവിള, ഷജാസ്, സുധീർ കൂട്ടുവിള, ബോബൻ മയ്യനാട് തുടങ്ങിയവർ സംസാരിച്ചു.
കല്ലുവാതുക്കൽ മണ്ഡലം കമ്മിറ്റി
കല്ലുവാതുക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറ ജംഗ്‌ഷനിൽ നിന്ന് ആരംഭിച്ച പദയാത്ര കെ.പി.സി.സി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. പ്രതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ഡോ. നടയ്ക്കൽ ശശി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിതിൻ കല്ലുവാതുക്കൽ, ജി. അഭിലാഷ് കുമാർ, മഹിളാ കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ബിൻസി വിനോദ്, വി. അശ്വതി, പാറയിൽ രാജു, അനിൽ പേഴുംകാട്, വിവേക് തുടങ്ങിയവർ സംസാരിച്ചു. പാറയിൽ മധു, പാമ്പുറം വേണു, ഇന്ദിരഭായിഅമ്മ, ബ്ളോക്ക് പഞ്ചായത്തംഗം ആശ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രതീഷ് പൂവത്തൂർ, രജനിരാജൻ, പി. പ്രമീള, മുൻ പഞ്ചായത്ത് അംഗം വി. വിഷ്ണു, സുധാകരൻ, സാമുവൽ, ആസാദ് സത്താർ തുടങ്ങിയവർ നേതൃത്വം നൽകി.
കൊല്ലം സെൻട്രൽ മണ്ഡലം കമ്മിറ്റി
കൊല്ലം സെൻട്രൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്ര കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയെ തമസ്‌കരിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കാൻ കോൺഗ്രസ് എന്നും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.എം. റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഡോ. പ്രതാപവർമ്മ തമ്പാൻ, ജോർജ് ഡി. കാട്ടിൽ, കൃഷ്ണവേണി, ആർ. രമണൻ, സുൽഫിക്കർ ഭൂട്ടോ, പെരിയവീട്ടിൽ ഷംസുദ്ദീൻ, ടി.എം. ഇഖ്ബാൽ, ഷാജഹാൻ സുദർശനബാബു, ആർ.വി. സുകേഷ്, റിയാസ്, സാബ്ജാൻ, അജിത്ത്, സമദ്, ചക്രശൂലൻ, നയനമോൾ, സ്റ്റാൻലി തുടങ്ങിയവർ സംസാരിച്ചു.