kunnathoor
കോൺഗ്രസ് കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് ടി.എ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കുന്നത്തൂരിൽ നടന്ന ഗാന്ധി സ്മൃതി യാത്ര

കുന്നത്തൂർ : മഹാത്മാ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമത്തിനും സംസ്ഥാന സർക്കാരിന്റെ അഴിമതിക്കുമെതിരെ കോൺഗ്രസ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തി. തുരുത്തിക്കര പള്ളിമുക്കിൽ നിന്നാരംഭിച്ച പദയാത്ര ഡി.സി.സി ജനറൽ സെക്രട്ടറി കാരുവള്ളി ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എ. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ. സുകുമാരൻ നായർ ജാഥാ ക്യാപ്റ്റന് പതാക കൈമാറി. കുന്നത്തൂർ പ്രസാദ്, കാരയ്ക്കാട്ട് അനിൽ, ഷീജാ രാധാകൃഷ്ണൻ, റെജി കുര്യൻ, നാട്ടിശ്ശേരി രാജൻ, വട്ടവിള ജയൻ, മുകുന്ദൻ പിള്ള, കുന്നത്തൂർ ഗോവിന്ദപിള്ള, അതുല്യ രമേശൻ, തെങ്ങുംതുണ്ടിൽ രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. ഐവർകാല കളികലഴികത്ത് ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനം യു.ഡി.എഫ് നേതാവ് ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു. സുഹൈൽ അൻസാരി, ആവണി മനോജ്, നന്ദകുമാർ, ശ്രീദേവിഅമ്മ, ചെല്ലപ്പൻ ഇരവി എന്നിവർ സംസാരിച്ചു. ഹരി പുത്തനമ്പലം, ഉണ്ണിക്കൃഷ്ണകുമാർ, സാംകുട്ടി, ശ്രീകുമാർ ഇടശ്ശേരി, ജോസ് സുരഭി, രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.