കുണ്ടറ: ജലജീവൻ പദ്ധതി ജനങ്ങളിലെത്തിക്കാൻ ജനപ്രതിനിധികൾ മുൻകൈയെടുക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കുണ്ടറ കുടിവെള്ള പദ്ധതിയുടെ പൈപ്പ്ലൈനുകൾ മാറ്റിസ്ഥാപിക്കൽ പ്രവൃത്തിയുടെ പൂർത്തീകരണ പ്രഖ്യാപനം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി.
മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹനൻ, കുണ്ടറ പഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ്, ദക്ഷിണമേഖലാ ചീഫ് എൻജിനീയർ എസ്. സേതുകുമാർ, വാർഡംഗം കെ. ദേവദാസൻ, സൂപ്രണ്ടിംഗ് എൻജിനീയർ എസ്. സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ശിലാഫലകം അനാച്ഛാദനവും നിർവഹിച്ചു.