ഓച്ചിറ: മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തിന്റെയും കെ.പി.സി.സിയുടെ ജന്മവാർഷികത്തിന്റെയും ഭാഗമായി ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി പദയാത്ര നടത്തി. ഓച്ചിറയിൽ നടന്ന സമാപന സമ്മേളനം കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. വവ്വാക്കാവിൽ നിന്നാരംഭിച്ച പദയാത്ര കെ.പി.സി.സി. ജന. സെക്രട്ടറി സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജന. സെക്രട്ടറി കെ.കെ. സുനിൽകുമാർ, കബീർ എം. തീപ്പുര, നീലികുളം സദാനന്ദൻ, അയ്യാണിക്കൽ മജീദ്, അമ്പാട്ട് അശോകൻ, എൻ. വേലായുധൻ, ബി. സെവന്തി കുമാരി, അൻസാർ എ. മലബാർ, കെ. ശോഭകുമാർ, എച്ച്.എസ്. ജയ് ഹരി, കെ.വി. വിഷ്ണുദേവ്, കെ.ബി. ഹരിലാൽ തുടങ്ങിയവർ സംസാരിച്ചു.