കൊട്ടാരക്കര: കുടവട്ടൂർ ദാമുനിലയത്തിൽ ജി. കമലാസനൻ (78, പ്രിൻസിപ്പൽ, ഗവ. എച്ച്.എസ്.എസ്, അഞ്ചാലുംമൂട്) നിര്യാതനായി. വെളിയം റീജിയണൽ സർവീസ് ബാങ്ക് പ്രസിഡന്റ്, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോ. സംസ്ഥാന ട്രഷറർ, സഫ്ദർ ജഗ്മി ട്രസ്റ്റ് ദേശീയ സമിതി അംഗം, കുടവട്ടൂർ ദേശസേവിനി വായനശാല പ്രസിഡന്റ്, ഇടയ്ക്കിടം വിജ്ഞാനോദയം വായനശാലാ പ്രസിഡന്റ്, പുരോഗമന കാലാ സാഹിത്യ സംഘം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എസ്. ഓമന. മക്കൾ: രാജൻ ദാമു, രാജലക്ഷ്മി, രാജു. മരുമക്കൾ: അനിത, രശ്മി, ഉമേഷ്.