george-john-66

തൊ​ടി​യൂർ: ക​ല്ലേ​ലി​ഭാ​ഗം ക​ള​മ​ത്ത് ഹൗ​സിൽ ജോർ​ജ് ജോൺ (66, ത​ങ്ക​ച്ചൻ) കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. മാ​രാ​രി​ത്തോ​ട്ടം ജം​ഗ്​ഷ​നിൽ ക​ള​മ​ത്ത് ഏ​ജൻ​സീ​സ് എ​ന്ന​ ഹാർ​ഡ്‌​വെ​യർ സ്ഥാ​പ​നം ന​ട​ത്തിവ​രു​ക​യാ​യി​രു​ന്നു. നെ​ഞ്ചു​വേ​ദ​ന​യെ​ തു​ടർ​ന്ന് ര​ണ്ടു ദി​വ​സം മു​ൻപ് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ പ്ര​വേ​ശി​പ്പി​ച്ച ജോർ​ജ് ജോൺ ശ​നി​യാ​ഴ്​ച ഉ​ച്ച​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. തു​ടർ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യിൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​രു​നാ​ഗ​പ്പ​ള്ളി മു​നി​സി​പ്പൽ ചെ​യർ​മാൻ കോ​ട്ട​യിൽ രാ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തിൽ ക്യാപ്ടൻ ല​ക്ഷ്​മി​ പാ​ലി​യേ​റ്റീ​വ് ഹെൽ​ത്ത് സെന്റർ പ്ര​വർ​ത്ത​കർ ഇ​ന്ന് ഉ​ച്ച​യ്​ക്ക് ശേ​ഷം മൃ​ത​ദേ​ഹം സം​സ്​ക​രി​ക്കും. ഭാ​ര്യ: ഏ​ലി​യാ​മ്മ​ ജോർ​ജ്. മ​ക്കൾ: ആൻ മ​റി​യം​സി​ജോ, അ​രുൺ. കെ.ജോർ​ജ്, അ​ശ്വിൻ. കെ.ജോർ​ജ്. മ​രു​മ​ക്കൾ: സി​ജോ​ജോൺ​സൺ, കാ​വ്യാ രാ​ജൻ.