dyfi-mayannad
ഡി.വൈ.എഫ്.ഐ മയ്യനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുയോഗം മുൻ ജില്ലാ സെക്രട്ടറി ആർ. ബിജു ഉദ്ഘാടനം ചെയ്യുന്നു

ഇരവിപുരം: മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ ഡി.വൈ.എഫ്.ഐ മയ്യനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. ഒന്നിച്ചിരിക്കാം എന്ന പേരിൽ നടന്ന കാമ്പയിൻ ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി ആർ. ബിജു ഉദ്ഘാടനം ചെയ്തു. കൊട്ടിയം മേഖലാ പ്രസിഡന്റ് എം. അച്ചു അദ്ധ്യക്ഷത വഹിച്ചു. മയ്യനാട് മേഖലാ സെക്രട്ടറി ആർ. രവിരാജ്, പ്രസിഡന്റ് സജീർ, ഷെജിൻ ഷിനോജ്, ഇക്ബാൽ തുടങ്ങിയവർ സംസാരിച്ചു.