congress-thodiyoor
കോൺഗ്രസ് തൊടിയൂർ മണ്ഡലം കമ്മിറ്റി നടത്തിയ ഗാന്ധി സ്മൃതി പദയാത്ര ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: കോൺഗ്രസ് തൊടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റുമൂലയിൽ നിന്ന് അരമത്ത്മഠം ജംഗ്ഷനിലേയ്ക്ക് ഗാന്ധി സ്മൃതി പദയാത്ര നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ ജാഥാ ക്യാപ്റ്റൻ അഡ്വ. കെ.എ. ജവാദിന് പതാക കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്തു.
എൻ. അജയകുമാർ, സി.ഒ. കണ്ണൻ, അഡ്വ. മഠത്തിനേത്ത് വിജയൻ, ചെട്ടിയത്ത് അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.