തൊടിയൂർ: കോൺഗ്രസ് കല്ലേലിഭാഗം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാര്യാടി ജംഗ്ഷഷനിൽ നിന്ന് വെളുത്ത മണലിലേയ്ക്ക് ഗാന്ധി സ്മൃതി സന്ദേശ പദയാത്ര നടത്തി. ഡി.സി.സി സെക്രട്ടറി ടി. തങ്കച്ചൻ മണ്ഡലം പ്രസിഡന്റ് എൻ. രമണന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ്, ഡി.സി.സി സെക്രട്ടറി നജീബ് മണ്ണേൽ, ചിറ്റുമൂല നാസർ, വിനോദ് പിച്ചിനാട്ട്, ശ്രീജി, വിളയിൽ അഷറഫ്, എസ്.കെ. അനിൽ തുടങ്ങിയവർ പങ്കെടുത്തു.