കരുനാഗപ്പള്ളി : ഗാന്ധിജി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഒന്നിച്ചിരിക്കാം എന്ന പേരിൽ വിവിധ വില്ലേജുകളിൽ സ്മൃതി സംഗമങ്ങളും റാലിയും സംഘടിപ്പിച്ചു. തൊടിയൂരിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. പ്രദീപ് ഉദ്ഘാടനം ചെയ്തു. അഖിൽ അദ്ധ്യക്ഷനായി. യു. വിനോദ് സ്വാഗതം പറഞ്ഞു.
കല്ലേലിഭാഗത്ത് ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. ഷൈൻ കുമാർ ഉദ്ഘാടനം ചെയ്തു. കബീർ അദ്ധ്യക്ഷത വഹിച്ചു. സുനീർ സ്വാഗതം പറഞ്ഞു. കരുനാഗപ്പള്ളി ടൗണിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ബിനു അദ്ധ്യക്ഷത വഹിച്ചു. അജ്മൽ സ്വാഗതം പറഞ്ഞു.
കരുനാഗപ്പള്ളി വെസ്റ്റിൽ യുവ എഴുത്തുകാരി അശ്വനി എം.പി മാനുഷ്യ ഉദ്ഘാടനം ചെയ്തു. രാംലാൽ അദ്ധ്യക്ഷനായി. സാബിർ സ്വാഗതം പറഞ്ഞു. കുലശേഖരപുരം സൗത്തിൽ ക്ലാപ്പന സുരേഷ് ഉദ്ഘാടനം ചെയ്തു. രാജീവ് അദ്ധ്യക്ഷനായി. സിയാദ് സ്വാഗതം പറഞ്ഞു. കുലശേഖരപുരം നോർത്തിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം രതീഷ് ഉദ്ഘാടനം ചെയ്തു. വിമൽ അദ്ധ്യക്ഷനായി. അബാദ് സ്വാഗതം പറഞ്ഞു. ക്ലാപ്പന ഈസ്റ്റിൽ ബി.എ. ബ്രിജിത്ത് ഉദ്ഘാടനം ചെയ്തു. വരവിള വിഷ്ണു അദ്ധ്യക്ഷനായി. ഫസിൽ സ്വാഗതം പറഞ്ഞു.
ക്ലാപ്പന വെസ്റ്റിൽ ജില്ലാ കമ്മിറ്റി അംഗം ജ്യോതിശ്രീ ഉദ്ഘാടനം ചെയ്തു. ത്രിപതി അദ്ധ്യക്ഷയായി. രജിത്ത് ഇത്താപ്പി സ്വാഗതം പറഞ്ഞു. ആലപ്പാട് നോർത്തിൽ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഹരിലാൽ ഉദ്ഘാടനം ചെയ്തു. രമ്യ അദ്ധ്യക്ഷയായി. നിതീഷ് സ്വാഗതം പറഞ്ഞു.
വിവിധ കേന്ദ്രങ്ങളിൽ ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് ആർ. രഞ്ജിത്, ബ്ലോക്ക് സെക്രട്ടറി ടി.ആർ. ശ്രീനാഥ്, ബ്ലോക്ക് ട്രഷറർ എം.ആർ. ദീപക്ക്, ജോയിന്റ് സെക്രട്ടറിമാരായ ബി.കെ. ഹാഷിം, സദ്ദാം, ഷഫീക്ക്, ബ്ലോക്ക് സെക്രട്ടേറിയറ്റ് മെമ്പർ എം.എസ്. അരുൺ തുടങ്ങിയവർ പങ്കെടുത്തു.