പാരിപ്പള്ളി: കല്ലുവാതുക്കൽ സമുദ്രതീരം കൂട്ടുകുടുംബം വയോജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളെ ആദരിക്കുന്നതിനായി ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു. വയോജന കേന്ദ്രത്തിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻപിള്ള ഉദ്ഘാടനം ചെയ്തു. സമുദ്രതീരം ചെയർമാൻ റുവൽസിംഗ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത പ്രതാപ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സമുദ്രതീരം പ്രസിഡന്റ് കബീർ പാരിപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.കെ. ശ്രീകുമാർ, ആശ, സനിത രാജീവ്, സിനി അജയൻ, നിർമ്മല വർഗീസ്, എ. ഭക്തക്കീർ, എൻ. ശർമ്മ, ബിന്ദു ഷിബു, ശകുന്തള, അഭിജിത്ത്, ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ആയത്തിൽ അൻസാർ, എസ്. സുഭാഷ് തുടങ്ങിയവർ സംസാരിച്ചു. കല്ലുവാതുക്കൽ അജയകുമാർ സ്വാഗതവും ഷിബു റാവുത്തർ നന്ദിയും പറഞ്ഞു.