രാമൻകുളങ്ങര: ഉദയത്തിൽ കെ. കുമാരന്റെയും (റിട്ട. സബ് ഇൻസ്പെക്ടർ) സത്യഭാമയുടെയും മകൻ കെ. ഗിരീഷ് കുമാർ (58) നിര്യാതനായി. രാമൻകുളങ്ങര ഉദയ സാനിട്ടറി ആൻഡ് ഹാർഡ് വെയേർസ് ഉടമയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ പ്രസിഡന്റും കേരള ടൈൽസ് ആൻഡ് സാനിറ്ററി ഡീലേഴ്സിന്റെയും കേരള പെയിന്റ് ഡീലേഴ്സിന്റെയും സംസ്ഥാന സെക്രട്ടറിയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 9ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ചിത്ര ഗിരീഷ്. മക്കൾ: മിഥുൻ. ജി. കുമാർ, സജ്ജയ്. ജി. കുമാർ. മരുമക്കൾ: കാവ്യ പ്രദീപ്, സരിജ സജീവ്.