കൊല്ലം: ജില്ലയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഇന്ന് മുക്കാൽ ലക്ഷം കടക്കും. ഇന്നലെ 484 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 74,982 ആയി. 68,681 പേർ ഇതുവരെ രോഗമുക്തരായി. കഴിഞ്ഞ വർഷം മാർച്ച് 27നാണ് ജില്ലയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്നലെ 480 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവിൽ 480 പേരും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഇതിൽ രണ്ടുപേർക്ക് കൊവിഡ് ബാധിച്ച ഉറവിടം വ്യക്തമല്ല. ഇന്നലെ രോഗബാധിതരായവരിൽ രണ്ടുപേർ ആരോഗ്യ പ്രവർത്തകരാണ്. 306 പേർ രോഗമുക്തരായി.