ചാത്തന്നൂർ: മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് എ.ഐ.വൈ.എഫ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'രക്തസാക്ഷ്യം' എന്ന പേരിൽ ഗാന്ധി സ്മൃതി സമ്മേളനം സംഘടിപ്പിച്ചു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് എച്ച്. ഹരീഷ് അദ്ധ്യക്ഷത വഹിച്ചു.
ജി.എസ്. ജയലാൽ എം.എൽ.എ, സി.പി.ഐ ചാത്തന്നൂർ മണ്ഡലം സെക്രട്ടറി കെ.ആർ. മോഹനൻപിള്ള, സദാനന്ദൻപിള്ള, എസ്. സുഭാഷ്, ശ്രീരശ്മി, നോബൽ ബാബു, ശ്രീജ ഹരീഷ്, അരുൺ കലയ്ക്കോട്, ഷാജിദാസ്, ബിജിൻ മരക്കുളം, അർജ്ജുൻ, ചന്ദ്രകുമാർ തുടങ്ങിയവർ സംസാരിച്ചു.