രണ്ടാഴ്ചയ്ക്കുള്ളിൽ ബോട്ട് കൊല്ലത്തെത്തും
കൊല്ലം: അഷ്ടമുടി കായലിന്റെ സൗന്ദര്യം ആസ്വദിക്കാൻ ജലഗതാഗത വകുപ്പിന്റെ സീ അഷ്ടമുടി ഡബിൾ ഡെക്കർ ബോട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ കൊല്ലത്തെത്തും. അപ്പർ ഡെക്ക് ഘടിപ്പിച്ച് മാർച്ച് ആദ്യം സർവീസ് ആരംഭിക്കും.
സ്റ്റീൽ കൊണ്ടുള്ള സീ അഷ്ടമുടി ബോട്ട് ഇന്ത്യൻ രജിസ്ട്രാർ ഒഫ് ഷിപ്പിംഗിന്റെ സുരക്ഷാ പരിശോധനയിൽ വിജയിച്ചിരുന്നു. താഴത്തെ നിലയിലെ നിർമ്മാണങ്ങളെല്ലാം പൂർത്തിയായി. രണ്ടാം നില പ്രത്യേകം സജ്ജമാക്കിയെങ്കിലും ബോട്ടിൽ ഘടിപ്പിച്ചിട്ടില്ല. ആലപ്പുഴയിൽ നിന്ന് കൊണ്ടുവരുമ്പോൾ പാലങ്ങൾ തടസമായി നിൽക്കുന്നതിനാൽ കൊല്ലത്ത് എത്തിച്ച ശേഷമേ രണ്ടാം നില ഘടിപ്പിക്കൂ. രണ്ടാം നില ഘടിപ്പിക്കാനുള്ള യാർഡ് കൊല്ലത്ത് ലഭിക്കാത്തതിനാലാണ് ബോട്ട് എത്താൻ വൈകിയത്. പാണാവള്ളിയിലെ സ്വകാര്യ ഷിപ്പ് യാർഡിലാണ് ബോട്ട് ഇപ്പോഴുള്ളത്.
പ്രത്യേകതകൾ
1. രണ്ട് നിലകളുള്ള ബോട്ടിൽ 90 ഇരിപ്പിടങ്ങൾ
2. സാധാരണ യാത്രക്കാർക്ക് ആദ്യനിലയിൽ 50 ഇരപ്പിടങ്ങൾ
3. ടൂറിസ്റ്രുകൾക്കായി മുകൾ തട്ടിൽ 40 ഇരിപ്പിടങ്ങൾ
4. പെയിന്റും തടിശില്പങ്ങളും കൊണ്ട് ഉൾഭാഗം മനോഹരം
5. രണ്ട് നിലകളിലും ഓരോ ബയോ ടൊയ്ലെറ്റുകൾ
6. അഷ്ടമുടി കായലിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ ബന്ധിപ്പിച്ച് സർവീസ്
നിർമ്മാണ ചെലവ്: 1 കോടി
നിലകൾ: 2
ആകെ ഇരിപ്പിടങ്ങൾ: 90 (മുകളിൽ: 40, താഴെ: 50)
''
ബോട്ടിന്റെ അപ്പർ ഡെക്ക് ഘടിപ്പിക്കാൻ കൊല്ലത്ത് സ്വകാര്യ യാർഡ് ലഭിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ ബോട്ട് അവിടെയെത്തും. നിർമ്മാണം പൂർത്തിയാക്കിയ ശേഷം തുറമുഖ വകുപ്പിന്റെ സുരക്ഷാ പരിശോധന ഉണ്ട്. ഇതിന് ശേഷം മാർച്ചിൽ സർവീസ് ആരംഭിക്കാനാണ് ആലോചന.
ഷാജി.വി.നായർ
ഡയറക്ടർ, ജലഗതാഗത വകുപ്പ്