കരുനാഗപ്പള്ളി: കർഷക സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടി അവസാനിപ്പിക്കണമെന്ന് ബി.എസ്.എൻഎൽ പെൻഷണേഴ്സ് വെൽഫയർ അസോസിയേഷൻ ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി ടൗൺ ക്ലബ് ഹാളിൽ നടന്ന പെൻഷൻകാരുടെ കൺവെൻഷൻ അസോസിയേഷൻ അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി ആർ.എൻ. പടനായർ ഉദ്ഘാടനം ചെയ്തു. കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. പരമു റിപ്പോർട്ട് അവതരിപ്പിച്ചു. എസ്. രാധാകൃഷ്ണൻ, ബി. രാജീവ്, അബ്ദുൾ സലാം, ടി. രാധാകൃഷ്ണപിള്ള, കെ. പ്രസന്നൻ, ബി. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, മെഡിക്കൽ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക, വി.ആർ.എസ് എടുത്ത ജീവനക്കാരിൽ നിന്ന് പിടിച്ചുവച്ച ബാക്കി തുക വിതരണം ചെയ്യുക, ബി.എസ്.എൻ.എല്ലിൽ ഫോർജി സൗകര്യം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ അടങ്ങുന്ന പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. കരുനാഗപ്പള്ളി ബ്രാഞ്ചിന്റെ ഭാരവാഹികളായി എസ്. രാധാകൃഷ്ണൻ (രക്ഷാധികാരി), ബി. രാജീവ് (പ്രസിഡന്റ്), ടി. രാധാകൃഷ്ണപിള്ള (സെക്രട്ടറി), ബി. ശ്രീനിവാസൻ (ട്രഷറർ), കെ. രമണൻ, എസ്. യശോധരൻ പിള്ള ( സംഘടനാ സെക്രട്ടറിമാർ) എന്നിവരടങ്ങുന്ന 17 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.